കല്പറ്റ: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ പ്രീമ ജോസിനെ യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അഡ്വക്കറ്റ് ടി സിദ്ദിഖ് എം എല്‍ എ ഉപഹാരം കൈമാറി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഡിന്റോ ജോസ്, മുബാരീഷ് ആയ്യാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അര്‍ജുന്‍ ദാസ്, മുഹമ്മദ് ഫെബിന്‍, മുഹമ്മദ് റിഷാദ്, അബൂസുഫിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
