കെ എൻ എം ജില്ലാ മദ്റസ സർഗമേള

Wayanad

കൽപറ്റ: കെ.എൻ.എം. ജില്ലാ വിദ്യഭ്യാസ വകുപ്പിന് കീഴിൽ ജില്ലയിലെ മദ്റസാ വിദ്യാർത്ഥികളുടെ ജില്ലാതല സർഗമേള നടത്തി. കെ. എൻ. എം. ജില്ലാ പ്രസിഡണ്ട് പോക്കർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യഭ്യാസ വകുപ്പ് ചെയർമാൻ നജീബ് കാരാടൻ അധ്യക്ഷത വഹിച്ചു.

കെ.എം.കെ. ദേവർഷോല, ഡോ. ജമാലുദ്ദീൻ ഫാറൂഖി, സയ്യിദ് അലി സ്വലാഹി, അബ്ദുറഹിമാൻ സുല്ലമി, സി.കെ. അബ്ദുൽ അസീസ്, ഹുസൈൻ മൗലവി, യൂനുസ് ഉമരി, റഹ്‌മത്ത് പിണങ്ങോട്, സൈതലവി കൽപറ്റ, സി. മുഹമ്മദ് റിപ്പൺ, മുഹമ്മദ് മാസ്റ്റർ കുട്ടമംഗലം, കെ. സാലിഹ് മുട്ടിൽ എന്നിവർ സംസാരിച്ചു. എ. പി. സാലിഹ് സ്വാഗതവും റഫീഖ് കൽപറ്റ നന്ദിയും പറഞ്ഞു.

ജില്ലയിലെ വിവിധ മദ്റസകളിൽ നിന്നായി അഞ്ഞൂറിലധികം കുട്ടികൾ സർഗമേളയിൽ പങ്കെടുത്തു. 5 വേദികളിലായി 64 ഇനങ്ങളിൽ മൽസരങ്ങൾ നടന്നു. ഓരോ മദ്റസകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജില്ലാതല സർഗമേളയിൽ പങ്കെടുത്തത്.