പടിഞ്ഞാറത്തറ: ബണാസുര സാഗർ അണകെട്ട് കണാൻ എത്തുന്ന സഞ്ചാരികളെ ആകർഷിക്കും വിധം കാപ്പു ണ്ടിക്കൽ ജംഗ്ഷൻ മുതൽ അണകെട്ട് വരെയും അണ കെട്ട് പ്രദേശവും സന്ദര്യവൽക്കരിക്കുകയും സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് പാർട്ടി പടിഞ്ഞാറത്തറ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതി ഉൽഘാടനം ചെയ്ത കാലത്തെ അതേ അവസ്ഥയിലാണ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഉള്ളത്. ഇത് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നതിന് വിഘാതമാവുന്നു. പദ്ധതി കണാൻ എത്തുന്നവരെ ആശ്രയിച്ച് ഉപജീപനം നടത്തുന്നവർക്ക് ഇത് പ്രയാസം ഉണ്ടാക്കുന്നു
