കല്പറ്റ: കെ എന്‍ എം യുവ ഘടകമായ ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠനപദ്ധതിയുടെ പതിനാറാം സംസ്ഥാന സംഗമം ഡിസംബര്‍ എട്ടിന് ഞായറാഴ്ച വയനാട്ടിലെ വെള്ളമുണ്ടയില്‍ നടക്കുമെന്ന് ഭാരവഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയെ അടിസ്ഥാനമാക്കിയാണ് പ്രായഭേദമില്ലാതെ വെളിച്ചം ഖുര്‍ആന്‍ പരീക്ഷയും കുട്ടികള്‍ക്കായി ബാല വെളിച്ചം പദ്ധതിയും സംഘടിപ്പിച്ചു വരുന്നത്. വ്യത്യസ്ത കഴിവുകളും അഭിരുചികളുമുള്ളവര്‍ക്കായി റിവാഡ് വെളിച്ചവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ തുറകളിലുള്ളവര്‍ ജാതിമത ഭേദമന്യെ ഈ പഠന പദ്ധതിയിലും പരീക്ഷയിലും ഭാഗവാക്കാവുന്നു.
കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും വെളിച്ചം ഖുര്‍ആന്‍ പരീക്ഷയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.
ഡിസംബര്‍ എട്ടിന് രാവിലെ 9 മുതല്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, പഠന സെഷന്‍, ഖുര്‍ആന്‍ ആസ്വാദനം, മുഖാമുഖം, വനിതാ സമ്മേളനം, ബാലസമ്മേളനം പഠനാനുഭവ സെഷന്‍, മെഗാ വിജയികളെ തെരഞ്ഞെടുക്കല്‍ എന്നിവ നടക്കും.
മന്ത്രി കെ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി, വൈസ് പ്രസിഡണ്ട് ഡോ: ഹുസൈന്‍ മടവൂര്‍, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ, കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ എം സ്വലാഹുദ്ദീന്‍ മദനി, ഡോ: എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സുധി രാധാകൃഷ്ണന്‍, ജുനൈദ് കൈപ്പാണി എന്നിവര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.
ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍, ജനറല്‍ സെക്രട്ടറി ശുക്കൂര്‍ സ്വലാഹി ആലപ്പുഴ, ട്രഷറര്‍ കെ എം എ അസീസ്, അഹ്മദ് അനസ് മൗലവി, അന്‍സാര്‍ നന്‍മണ്ട, മുസ്ത്വഫാ തന്‍വീര്‍, സുബൈര്‍ പീടിയേക്കല്‍, അലി ശാക്കിര്‍ മുണ്ടേരി, ഉനൈസ് പാപ്പിനിശ്ശേരി, ജലീല്‍ പരപ്പനങ്ങാടി, അലി അക്ബര്‍ ഇരിവേറ്റി, ശാഹിദ് മുസ്‌ലിം ഫാറൂഖി എന്നിവര്‍ വിഷയാവതരണം നടത്തും. വനിതാ സമ്മേളനത്തില്‍ എം ജി എം സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്, ജനറല്‍ സെക്രട്ടറി ശമീമ ഇസ് ലാഹിയ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം ഖുര്‍ആന്‍ പഠിതാക്കള്‍ സംഗമത്തില്‍ സംബന്ധിക്കും. മുന്നൂറോളം ഖുര്‍ആന്‍ പഠിതാക്കളായ അമുസ്‌ലിം സഹോദരരും സംബന്ധിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ ഒരുക്കള്‍ പൂര്‍ത്തിയായതായും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ കെ എന്‍ എം ജില്ലാ പ്രസിഡണ്ട് പോക്കര്‍ ഫാറൂഖി, ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി റഹ്മത്തുല്ല സ്വലാഹി, സ്വാഗത സംഘം ചെയര്‍മാന്‍ സി സയ്യിദലി സ്വലാഹി, മീഡിയ വിംഗ് കണ്‍വീനര്‍ എ പി സ്വാലിഹ്, എം നൗഫല്‍, സി കെ തന്‍സീര്‍, കെ വൈ അജ്മല്‍ എന്നിവര്‍ സംബന്ധിച്ചു.