ലോക എയ്ഡ്സ് വാരാചരണം: ജെ സി ഐ. മാരത്തോൺ സംഘടിപ്പിച്ചു

Malappuram

കോട്ടക്കൽ : ലോക എയ്ഡ്സ് വാരാചരണത്തോടനുബന്ധിച്ച് ” ടുഗതർ വി കാൻ ” കാമ്പയിൻ്റെ ഭാഗമയി ബോധവൽക്കരണ മാരത്തോണും റെഡ് റിബൺ മീറ്റും നടന്നു. ജെ സി ഐ പുത്തനത്താണി ചേലക്കോട് ഹാപ്പിനസ് ഫിറ്റ്നസ് ടീംമിൻ്റെ സഹകരണത്തോടെ കോട്ടയ്ക്കൽ പുത്തൂർ ബൈപാസിൽ സംഘടിപ്പിച്ച പരിപാടി കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ഡോ. ഹനീഷ ഉദ്ഘടനം നിർവഹിച്ചു. സംസ്ഥാന ജില്ലാ തലങ്ങളിലെ സ്കേറ്റിംഗ് പ്രതിഭകൾ മാരത്തോണിന് മുൻപിൽ അണിനിരന്നു.ജെ സി ഐ പുത്തനത്താണി ചാപ്റ്റർ പ്രസിഡന്റ് ഡോ. ഹാജറ അധ്യക്ഷത വഹിച്ചു.
ആഷിക് കോട്ടക്കുളത്ത്, ഷാദുലി കോട്ടക്കൽ, സി കെ ലത്തീഫ്, അമീർ മേൽപ്പത്തൂർ, പി. ഷിയാസ്, കെ. റഫീക്ക്, പി. അബൂബക്കർ, കെ. നസീർ പി. ജുനൈദ് എന്നിവർ നേതൃത്വം നൽകി.