പടിഞ്ഞാറത്തറ : ഗവ. ഹയർ സെക്കണ്ടറി സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ പ്രവർത്തനോദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവ്വഹിച്ചു.പൊതു ജനസമ്പർക്കത്തിനും വിദ്യാർഥി ശാക്തീകരണത്തിനും മുൻഗണന നൽകിയുള്ള വൈവിധ്യമാർന്ന അമ്പത് പരിപാടികളുടെ ഔപചാരികമായ തുടക്കമാണ് കുറിക്കപ്പെട്ടത്.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാനും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ എം.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സുവർണ്ണ ജൂബിലിയുടെ സ്മാരകമായി പൂർവ്വവിദ്യാർത്ഥികൾ ബഹുജന പങ്കാളിത്തത്തോടെ സ്കൂളിന് നിർമ്മിച്ചു നൽകുന്ന ഓപ്പൺ സ്റ്റേജിൻ്റെ ഫണ്ട് ശേഖരണ ഉദ്ഘാടനം സി.കെ.ഉസ്മാൻ ഹാജി നിർവ്വഹിച്ചു.
1977 ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചും 1985ലെ എസ്.എസ്.എൽ.സി ബാച്ചും സ്മാരക നിർമ്മാണത്തിലേക്കുള്ള സംഭാവകൾ വേദിയിൽ വച്ച് കൈമാറി.ചടങ്ങിൽ ദേശീയ-സംസ്ഥാന മേളകളിൽ മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗിരിജ കൃഷ്ണ , ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ജോസ് , ഗ്രാമ പഞ്ചായത്തംnങ്ങളായ ജസീല ളംറത്ത് , ബുഷ്റ വൈശ്യൻ , റഷീദ് വാഴയിൽ , ശ്രീ.ടി.വർഗ്ഗീസ് , എൻ.ടി.അനിൽകുമാർ ,എം.ജി.ശശി ,എം .പി .സുകുമാരൻ , എൻ.പി.ഷംസുദ്ദീൻ , പി.ടി.എ പ്രസിഡൻ്റ് ടി.എസ്.സുധീഷ് , എസ്.എം.സി.ചെയർമാൻ കെ.ജെ.സണ്ണി , എം.പി.ടി.എ.പ്രസിഡൻ്റ് ഖമറുന്നിസ , ജെ.എം.അബ്ദുൽ മുനീർ , അനില ടീച്ചർ , കെ.പി.സുസ്മിത , പ്രിൻസിപ്പാൾ പി.പി.ശിവസുബ്രഹ്മണ്യൻ , പ്രധാനാധ്യാപകൻ ടി.ബാബു സ്കൂൾ ലീഡർ റിൽന.വി.ജെ തുടങ്ങിയവർ സംസാരിച്ചു.