കല്പറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കണ്‍വന്‍ഷന്‍ നവംബര്‍ 15 ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ മുട്ടില്‍ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടക്കും. സംഘടനയുടെ സംസ്ഥാന ട്രഷറര്‍ ബാദുഷ കടലുണ്ടി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തിരിച്ച് വന്ന പ്രവാസികള്‍ക്ക് നിലവില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ച് നേരില്‍ അറിയുന്നതിനും പ്രവാസി ക്ഷേമനിധി, 3 കോടി രൂപ വരെയുള്ള 15% സബ്‌സിഡിയോട് കൂടിയ പ്രവാസി ലോണ്‍, പ്രവാസികള്‍ നേരിടുന്ന മറ്റ് വിഷയങ്ങള്‍, പരാതികള്‍, നിയമപരമായ സഹായം തുടങ്ങിയവയെ സംബന്ധിച്ച സംശയനിവാരണത്തിനുമുള്ള മികച്ച അവസരമായിക്കണ്ട് കണ്‍വന്‍ഷനില്‍ വയനാട് ജില്ലയിലെ മുഴുവന്‍ പ്രവാസി സുഹൃത്തുക്കളും, കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
അന്നേ ദിവസം 7000 രൂപ വരെ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്‌പോര്‍ട്ട്, ഒരു ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം. ക്ഷേമനിധി ഫോമുകള്‍ സൗജന്യമായി ഹെല്‍പ് ഡെസ്‌കില്‍ നിന്നും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: +91 99465 68412 (കെ കെ നാണു ജില്ലാ പ്രസിഡന്റ്), +91 9840 222 510 (അഡ്വ: സരുണ്‍ മാണി ജില്ലാ സെക്രട്ടറി), +91 99612 00251 (ശ്രീധരന്‍ വാഴവറ്റ സംഘാടക സമിതി കണ്‍വീനര്‍) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.