കല്‍പ്പറ്റ:- ചൂരല്‍മല മുണ്ടക്കൈ ദുരന്തബാധിതരോടുള്ള അവഗണനയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നരനായാട്ടിലും പ്രതിഷേധിച്ച് വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് കളക്ട്രേറ്റിനു മുന്‍പില്‍ ഏകദിന ഉപവാസ സമരം നടത്തി. ഡിസിസി പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മേഴ്‌സി സാബു, അജിത വൈത്തിരി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പോള്‍സണ്‍ കൂവയ്ക്കല്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ നജീബ് പിണങ്ങോട്, പി.വിനോദ്, സന്ധ്യാലിഷു, പ്രസന്ന രാമകൃഷ്ണന്‍, ആയിഷ പള്ളിയില്‍, ഗിരിജാ മോഹന്‍ദാസ്, ജെസ്സി ലെസ്ലി, ചന്ദ്രിക കൃഷ്ണന്‍, , ജാന്‍സി ജോസഫ്, പി. സാജിത എന്നിവര്‍ സംസാരിച്ചു.