കാക്കവയല്‍: മസ്ജിദുകള്‍ പൊളിച്ചും പൗരത്വം പ്രശ്‌നവത്കരിച്ചും വോട്ടു രാഷ്ട്രീയത്തിനു വേണ്ടി മുസ്ലീംകളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതിനെ മതേതര സമൂഹം തിരിച്ചറിയണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ പ്രയാണം പോസ്റ്റ് കോണ്‍ അഭിപ്രായപ്പെട്ടു. കരിപ്പൂരില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സംഗമിക്കുകയും സമ്മേളനാനന്തര പ്രവര്‍ത്തനങ്ങളായി സൗഹൃദ മുറ്റം,
റമദാനിലൂടെ റയ്യാനിലേക്ക്, ശബാബ് കാമ്പയിന്‍ എന്നിവ നടത്തുകയും ചെയ്യും.
കെ എന്‍ എം ജില്ലാ പ്രസിഡന്റ് എസ് അബ്ദുള്‍ സലീം അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ സൈതലവി എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹ്ല്‍ കെ, എം.എസ് എം സംസ്ഥാന ഉപാധ്യക്ഷന്‍ ലുഖ്മാന്‍ പോത്തുകല്ല്, അബ്ദുള്‍ സലാം കെ, ഹാസില്‍ കെ, ഖലീലുര്‍റഹ് മാന്‍ കെ, സമദ് പുല്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.