‘ഹൃദ്യം സൗഹൃദം’; ഒത്തുചേര്‍ന്ന് കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജ് ജെ ഡി സി 1992-93 ബാച്ച്

Kozhikode

കോഴിക്കോട്: കോഴിക്കോട് കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ 1992-93ല്‍ ജെ ഡി സി കോഴ്‌സിന് പഠിച്ചിരുന്നവര്‍ 30 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നു. കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ‘ഹൃദ്യം സൗഹൃദം’ എന്ന പേരില്‍ ഒത്തുചേരല്‍ നടത്തിയത്.

സംഗമം അന്നത്തെ അധ്യാപകന്‍ അഡ്വ. ദാമോധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് ചേലാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാലിന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍, വീരമണി, ചിത്ര, ദ്വിതീയ, ദീപാംഗുരന്‍, വിനോദന്‍, പ്രമോദ്, ധനഞ്ജയന്‍, ശരത്ചന്ദ്രന്‍, മൊയ്തീന്‍ പ്രസംഗിച്ചു. പി ഒ തോമസ് സ്വാഗതവും രമേശന്‍ നന്ദിയും പറഞ്ഞു. കലാപരിപാടികളും അരങ്ങേറി.