കല്പകഞ്ചേരി: പുതുതായി നിയമിച്ച എല്ലാ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും നൽകാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്ന് കെ എസ് ടി യു ആവശ്യപ്പെട്ടു. സാങ്കേതികത്വത്തിൻ്റെ പേരിൽ തടഞ്ഞുവെച്ച നിയമന അപേക്ഷകൾ വേഗത്തിൽ തീർപ്പ് കൽപിക്കണമെന്നും അർധ വാർഷിക പരീക്ഷയ്ക്ക് ചോദ്യപേ
പ്പർ ചോ ർത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.
തകർക്കരുത് പൊതു വിദ്യാഭ്യാസം തുടരരുത് നീതി നിഷേധം എന്ന പ്രമേയത്തിൽ കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല സമിതി പുത്തനത്താണി ഹല മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻ്റ് പി. സാജിദ് അധ്യക്ഷത വഹിച്ചു. കെ എസ് ടി യു മുൻ സംസ്ഥാന പ്രസിഡൻ്റ് എ.കെ. സൈനുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അഹമ്മദ് മുഖ്യാതിഥിയായിരുന്നു.
ഡോ: കുഞ്ഞി മുഹമ്മദ് പുത്തലത്ത് അധ്യാപക പരിശീലനത്തിന് നേതൃത്വം നൽകി. കെ എസ് ടി യു സംസ്ഥാന സമിതി അംഗം കെ. മുഹമ്മദ് മുസ്തഫ , ജില്ല ജനറൽ സെക്രട്ടറി കോട്ട വീരാൻ കുട്ടി, അസോസിയേറ്റ് സെക്രട്ടറി ജലീൽ വൈരങ്കോട് , വൈസ് പ്രസിഡൻ്റ് പി. അബൂബക്കർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സക്കരിയ്യ മങ്ങാടൻ
എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിചു. ഉപജില്ലാ ജനറൽ സെക്രട്ടറി പി.ജെ .അമീൻ റിപ്പോർട്ടും വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി ബഡ്ജറ്റും അവതരിപ്പിച്ചു .ഭാരവാഹികളായ ഫൈസൽ കൊടുമുടി, എ.പി. സാബിർ, ഇ.സക്കീർ ഹുസൈൻ, റഹീം വലപ്പത്ത്, കെ.പി. ഷാനിറ , ഹഫ്സത്ത് അടിയാട്ടിൽ ,
ടി.പി. സുൽഫീക്കർ, പി. അബ്ദു സ്സലാം, എ.പി. അഷറഫ് എന്നിവർ പ്രസംഗിച്ചു.