പി വത്സലയുടെ പുസ്തക ശേഖരത്തിൽ നിന്നും 2000 പുസ്തകങ്ങൾ മൂന്ന് ലൈബ്രറികൾക്ക് കൈമാറി

Kozhikode

വെള്ളിമാട് കുന്ന്: എഴുത്തച്ഛൻ പുരസ്കാര ജേതാവും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡൻ്റുമായിരുന്ന പി വത്സലയുടെ ഒസ്യത്തു പ്രകാരം അവരുടെ പുസ്തക ശേഖരത്തിൽ നിന്നും 2000 പുസ്തകങ്ങൾ മൂന്ന് ലൈബ്രറികൾക്ക് വേണ്ടി വത്സല ടീച്ചറുടെ ഭർത്താവ് അപ്പുക്കുട്ടി മാസ്റ്ററിൽ നിന്നും 3 ഗ്രന്ഥശാല പ്രവർത്തകർ ഏറ്റുവാങ്ങി. വെള്ളിമാടുകുന്ന് അരുൺ നിവാസിൽ വെച്ച് പി വത്സല ടീച്ചറുടെ ഭർത്താവ് എം അപ്പുക്കുട്ടി മാസ്റ്ററും മക്കളായ അരുൺ മാറോളി, ഡോ. എം എ മിനി എന്നിവരും ചേർന്ന് പുസ്തകങ്ങൾ കൈമാറി.

കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി സെക്രട്ടറി ടി കെ സുനിൽകുമാർ, ജോയിൻ്റ് സെക്രട്ടറി പി ജസീലുദീൻ, കമ്മിറ്റി അംഗം പി ദീപേഷ് കുമാർ, പാറോപ്പടി സി സി സ്മാരക ലൈബ്രറി സെക്രട്ടറി എം ടി ശിവരാജൻ , കമ്മിറ്റി അംഗം കെ സി വിനീത് കുമാർ, കക്കോടി ഗ്രാമീണ വാനശാലയിലെ ഇ വാസുദേവൻ, എം സുധാകരൻ എന്നിവരും ചേർന്ന് ഏറ്റുവാങ്ങി. സാംസ്കാരിക പ്രവർത്തകൻ ബാലചന്ദ്രൻ പുതുക്കുടിയും സംബന്ധിച്ചു.