തിരുവനന്തപുരം: കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിറച്ചാർത്തേകിയ മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരൻ്റെ പതിനാലാം ചരമ വാർഷികത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദി ഡിജിറ്റൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു. കെ.കരുണാകരൻ _ രാഷ്ട്രീയ കേരളത്തിൻ്റെ ഇതിഹാസ ആചാര്യൻ
എന്നതാണ് വിഷയം.
മികച്ച ലേഖനത്തിന് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകുന്നു.
പ്രായഭേദമന്യേ എല്ലാവർക്കും മത്സരത്തില്‍ പങ്കെടുക്കാം. ലേഖനം സ്വതന്ത്ര സൃഷ്ടിയായിരിക്കണം. പ്രസിദ്ധീകരിച്ചവയോ, മറ്റ് മത്സരങ്ങളില്‍ സമര്‍പ്പിച്ച് സമ്മാനം ലഭിച്ചവയോ മറ്റ് ലേഖനങ്ങളുടെ അനുകരണമോ ആയിരിക്കരുത്. 1000 വാക്കുകളിൽ അധികരിക്കാന്‍ പാടില്ല.
ലേഖനം എഴുതുന്നയാളിൻ്റെ പേര്, മേൽ വിലാസം, ഫോണ്‍ നമ്പര്‍, എന്നിവ ലേഖനത്തോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. ലേഖനങ്ങൾ wa.me/918547816998
എന്ന വാട്സാപ്പ് നമ്പറിൽ സമര്‍പ്പിക്കേണ്ടതാണ്. ലേഖനങ്ങൾ ലഭിക്കേണ്ട അവസാന തീയതി 2024 ഡിസംബർ 20 ആണ്.
മികച്ച സൃഷ്ടികൾ ഡിസംബർ 23 ന് പ്രസിദ്ധീകരിക്കുന്ന കെ. കരുണാകരൻ- നവകേരള ശില്പി എന്ന ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്തുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 85478 16998 , 9447450771 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.