കോഴിക്കോട് : കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ ബന്ധപ്പെടുത്തി ചരക്കു ഗതാഗതത്തിനായുള്ള പദ്ധതി തയ്യാറായി വരുന്നതായി കേരളാ മാരിടൈം ബോർഡ് ചെയർമാൻ എൻ. എസ്. പിള്ള പറഞ്ഞു.
കേരളാ മാരിടൈം ബോർഡ് , മലബാർ ചേംബർ ഓഫ് കോമേഴ്സും സംയുക്തമായി തീരദേശ ചരക്കു നീക്കം പുനരാരംഭിക്കുന്നതിനെക്കുറിച്ച് വിവിധ വാണിജ്യ സംഘടനകളുമായി നടത്തിയ ചർച്ചാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരത് ഫ്രെറ്റ് ഗ്രൂപ്പുമായി ഇതിൻ്റെ പ്രാരംഭ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപാരികളുമായി നടത്തുന്ന ചർച്ചകൾക്കു ശേഷം ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളിലേക്ക് കൊച്ചിയിൽ നിന്ന് കണ്ടെയ്നറുകൾ കപ്പൽ മുഖാന്തിരം കൊണ്ടുവരുന്നതിനുള്ള പദ്ധതിയുടെ പ്രാരംഭ രൂപം മാരിടൈം ബോർഡ് സർക്കാരിന് സമർപ്പിക്കും. ഇതിനം ഗീകാരം ലഭിച്ചാൽ, ഭാരത് ഫ്രൈറ്റ് കമ്പനി പദ്ധതി പ്രവർത്തന പഥത്തിൽ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു മാസമായി ഇതു സംബന്ധമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടെന്നും പദ്ധതി പ്രാവർത്തികമായാൽ ഇവിടത്തെ വാണിജ്യ മേഖലയെപ്പോലെ ജനങ്ങൾക്കും ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഭാരത് ഫ്രൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ േസാഹൽ കസാനി, മാരിടൈം ബോർഡ് സി.ഇ. ഒ ഷൈൻ ഏ ഹ ഖ്, ബോർഡ് സെപ്യൂട്ടി ഡയറക്ടർ അശ്വനി പ്രതാപ്, ബേപ്പൂർ പോർട്ട് ഓഫീസർ ഹരി അച്യുതൻ വാര്യർ എന്നിവർ സംസാരിച്ചു. മലബാർ ചേംബർ പ്രസിഡൻ്റ് നിത്യാനന്ദ കമ്മത്ത് സ്വാഗതവും സെക്രട്ടറി പോൾ വർഗീസ് നന്ദിയും പറഞ്ഞു.