തിരുവനന്തപുരം: ‘കമ്പ്യൂട്ടർ നെറ്റ്-വർക്കിങ്ങിൽ തുടർപഠന/തൊഴിൽ ആഗോള സാധ്യതകൾ’ എന്ന വിഷയത്തിൽ നാഷണൽ കോളേജിൽ നടന്ന ഇൻറ്റർ നാഷണൽ സെമിനാർ അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. ഹരിസുബ്രമണി ഉദ്ഘാടനം ചെയ്തു.
ശാസ്ത്രവേദി പ്രസിഡൻറ് ഡോ. അച്യുത്ശങ്കർ എസ്. നായർ, നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ്. എ. ഷാജഹാൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ആൽവിൻ. ഡി, ഇലക്ട്രോണിക്സ് വിഭാഗം മേധാവി സുധീർ. എ എന്നിവർ പങ്കെടുത്തു.