ഇന്‍റര്‍ കോളേജിയറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: യു കെ എഫ് ചാമ്പ്യന്‍മാര്‍

Sports

കൊല്ലം: തിരുവനന്തപുരം മാര്‍ ബസേലിയസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി സംഘടിപ്പിച്ച ഇന്റര്‍ കോളേജിയറ്റ് സ്റ്റാഫ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിംഗ് കോളേജ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ഫൈനല്‍ മല്‍സരത്തില്‍ ഇലാഹിയ്യ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയെ 34 റണ്‍സിന് പരാജയപ്പെടുത്തിയാണ് യു കെ എഫ് ടൂര്‍ണമെന്റിലെ ചാമ്പ്യന്‍സ് ട്രോഫി നേടിയത്. മാന്‍ ഓഫ് ദ മാചായി പ്രൊഫ. ഇ. കെ. അനീഷ്, മാന്‍ ഓഫ് ദ ടൂര്‍ണമന്റായി പ്രൊഫ. യു കെ അരുണ്‍ എന്നിവരെ തെരഞ്ഞെടുത്തു. യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആഥിതേയരായ മാര്‍ ബസേലിയസ് എഞ്ചിനീയറിംഗ് ബ്ലൂ ടീമിനെയും, സെമിഫൈനലില്‍ തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജിനെയും തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. വിജയികളായ യുകെഎഫ് ടീമിനെ കോളേജ് ചെയര്‍മാന്‍ ഡോ. എസ്. ബസന്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. വി എന്‍. അനീഷ്, പി റ്റി എ പാട്രണ്‍ എ. സുന്ദരേശന്‍ എന്നിവര്‍ അനോമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *