യുജിസി നെറ്റ് പരീക്ഷ: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Kannur

തലശ്ശേരി : പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളേജിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന സൗജന്യ നെറ്റ് പരീക്ഷാ കോച്ചിംഗിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഫോറം കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കോച്ചിംഗിന് പ്രമുഖ പരിശീലകൻമാർ നേതൃത്വം നല്കും. ജനറൽ, അറബിക്ക് പേപ്പറുകളിൽ നടത്തുന്ന പരിശീലനത്തിൽ നിലവിൽ പിജി പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും പി ജി പഠനം പൂർത്തിയാക്കിയവർക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ: 9995443737
9746031006