ഹരിതഗ്രാമത്തിന് വേണ്ടി ചെടികൾ നട്ടു

Kozhikode

ആയഞ്ചേരി: മാലിന്യമുക്ത ഗ്രാമത്തിന് വേണ്ടിയും ഹരിതഗ്രാമത്തിന് വേണ്ടിയുമുള്ള ചെടികൾ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ കീഴൽ നട്ടു. നയനമനോഹര പാതയോരം എന്ന പദ്ധതിയുടെ തുടർച്ചയായിട്ടാണ് ചെടികൾ നട്ടുപിടിപ്പിക്കുന്നത്. പുതുമഴയത്ത് കൂടുതൽ ചെടികൾ നടാൻ സ്ഥലങ്ങൾ പാകപ്പെടുത്തിയിട്ടുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയാതെയും പദ്ധതിയിൽ പങ്ക് ചേർന്നും സഹകരിക്കണമെന്ന് മെമ്പർ അഭ്യർത്ഥിച്ചു.
ആശാവർക്കർ ടി.കെ റീന, സതി തയ്യിൽ, ദീപ തിയ്യർ കുന്നത്ത്,നിഷ നുപ്പറ്റ വാതുക്കൽ, മാലതി ഒന്തമ്മൽ, രഷില എള്ളോടി തുടങ്ങിയവർ സംബന്ധിച്ചു.