റൊമാന്‍റിക് കോമഡി ചിത്രം ‘ലോൾ’ യൂട്യൂബിൽ റിലീസ് ചെയ്തു

Cinema

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിൻസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് ‘ലോൾ’ (LOL – Laugh Out Love). ചിത്രം കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. റൊമാന്റിക് കോമഡി ജോണറിലുള്ള ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജോസ്ബിൻ പോൾ, ഹരിശങ്കർ, ആതിര സുനിൽ, അജിത്ത് അജി, രൂപ രാഖി, സന്ധ്യ അരവിന്ദ്, അരവിന്ദാക്ഷൻ, ഓസ്റ്റിൻ ആർ ജി, നോയൽ തോമസ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോൾഡ് സിനിമാസിന്റെ ബാനറിൽ മിലൻ തോമസും, ജിസ്മി ജോസഫും നിർമ്മിച്ച ചിത്രത്തിന്റെ ചിത്രസംയോജനം സംവിധായകൻ ജിൻസ് തന്നെയാണ് നിർവ്വഹിച്ചത്.

അഭിഷേക് സി.ആർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയത് ജിഷ്ണു തിലകാണ്. ശബ്ദമിശ്രണം: രാജേഷ് എ.പി. കളറിസ്റ്റ്: വൈഷ്ണവ് ഡി. മുഖ്യ സംവിധാന സഹായി: സലിൽ റുക്കിയ അഷറഫ്. മുഖ്യഛായാഗ്രഹണ  സഹായി: അഖിൽ എസ്. ഷോർട്ട് ഫിലിം ഉടൻതന്നെ റിലീസ് ചെയ്യും. പി ആർ ഒ: കാസാബ്ലാങ്കാ ഫിലിം ഫാക്ടറി.