കെ.എൻ.എം മർകസുദ്ദഅവ: സി.പി ഉമർ സുല്ലമി പ്രസിഡന്‍റ്, എം. അഹമ്മദ് കുട്ടി മദനി ജന:സെക്രട്ടറി, കെ.എൽ.പി യൂസുഫ് ട്രഷറർ

Kozhikode

കോഴിക്കോട് : കെ.എൻ .എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റായി സി.പി ഉമർ സുല്ലമിയും ജന:സെക്രട്ടറിയായി എം. അഹമദ് കുട്ടി മദനിയും തെരഞ്ഞെടുക്കപ്പെട്ടു. കെ. എൽ.പി യൂസുഫ് (വളപട്ടണം) ആണ് ട്രഷറർ.

മറ്റു ഭാരവാഹികളായി അബ്ദുൽ ജബ്ബാർ കുന്ദംകുളം, കെ.പി അബ്ദുറഹ്മാൻ സുല്ലമി, സി.മമ്മു കോട്ടക്കൽ,അഡ്വ. പി മുഹമ്മദ് ഹനീഫ, കെ.പി മുഹമ്മ് കല്പറ്റ , എഞ്ചി. സൈതലവി, പ്രഫ: ശംസുദ്ദീൻ പാലക്കോട്, കുഞ്ഞമ്മദ് മദനി, പി.ടി അബ്ദുൽ മജീദ് സുല്ലമി (വൈസ് : പ്രസിഡൻ്റ്) പ്രഫ. കെ. പി സകരിയ്യ ,എൻ.എം അബ്ദുൽ ജലീൽ, അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ, ഡോ. ഐ.പി അബ്ദുൽ സലാം, ഫൈസൽ നൻമ ണ്ട, ഡോ. ജാബിർ അമാനി, കെ. എൽ.പി ഹാരിസ്, എം.ടി മനാഫ്, സുഹൈൽ സാബിർ, സലീം കരുനാഗപ്പള്ളി, റശീദ് ഉഗ്രപുരം, പി.പി ഖാലിദ് (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു.

സെക്രട്ടറിയേറ്റ് അംഗങ്ങളായി ബി.പി.എ ഗഫൂർ, അലി മദനി മൊറയൂർ, സി.ലത്തീഫ്, അബ്ദുസ്സലാം പുത്തൂർ, കെ.പി അബുറഹ്മാൻ, സുബൈർ ആലപ്പുഴ, ഡോ. അനസ് കടലുണ്ടി, എം.കെ. മൂസ , ഡോ. ഫുഖാർ അലി, എ.ടി ഹസ്സൻ, എം.കെ ശാകിർ എറണാകുളം എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിലെ ഏറ്റവും തലമുതിർന്ന മുജാഹിദ് പണ്ഡിതനായ സി.പി ഉമർ സുല്ലമി നിലവിൽ ജന സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. കെ. എൻ. എം ട്രഷറർ, കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻ്റ്, ജന:സെക്രട്ടറി എന്നി നിലകളിലും പ്രവർത്തിച്ച ഉമർ സുല്ലമി അരിക്കോട് സുല്ലമുസ്സലാം അറബിക്കോളെജിൽ നിന്ന് അഫ്ദലുൽ ഉലമ ബിരുദമെടുത്തു. സ്കൂൾ അധ്യാപകനായി ഔദ്യാഗിക ജീവിതം ആരംഭിച്ച സുല്ലമി സൗദിയിലെ ദാറുൽ ഇഫ്തയുടെ ഇന്ത്യയിലെ ദാളയായി നിയമിതനായതിനെ തുടർന്ന് സർക്കാർ സർവീസിൽ നിന്ന് രാജിവെച്ചു. വഇവനൂർ അൻസാർ അറബിക് കോളെജ് അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറ്റിച്ചിറ,കൊട്ടപ്പുറം തുടങ്ങിയ ഒട്ടേറെ പ്രമാദമായ വാദപ്രതിവാദങ്ങളിൽ പങ്കെടുആ ഉമർ സുല്ലമി ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ജന സെകട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം. അഹ്മദ് കുട്ടി മദനി പുളിക്കൽ മദീനതുൽ ഉലൂമിൽ നിന്ന് ബിരുദമെടുത്ത ശേഷം അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് അറബിയിൽ ബിരുദാനന്തര ബിരുദമെടുത്തു. പഞ്ചാബ് പാട്യാല റീജ്യണൽ ലാംഗേജ് സെൻ്ററിൽ നിന്ന് ഉറുദ്യവിൽ വിപ്ലോമയും മലപ്പുറം ഗവ: ലാം ഗേജ് സെൻ്ററിൽ നിന്ന് ഭാഷാധ്യാപക പരിശീലനവും പൂർത്തിയാക്കി. ഭാഷാധ്യാപകനായി ഗവൺമെൻ്റ് സർവിസിൽ പ്രവേശിച്ച മദനി പിന്നീട് സർവീസിൽ നിന്ന് ലീവെടുത്ത് പതിമൂന്ന് വർഷം സഊദി ഗവൺമെൻ്റിൻ്റെ ജാരിയാത്തിലെ ഇസ്ലാമിക് എജ്യകേഷൻ ഫൗണേഷൻ ദാഇയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സർവീസിൽ തിരിച്ച് പ്രവേശിച്ച് വണ്ടൂർ ബോയസ് ഹൈസ്കൂളിൽ നിന്ന് റിട്ടയർ ചെയ്തു.