കോഴിക്കോട്: രാജ്യത്ത് പേപ്പര്‍ ബാലറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി വേറിട്ട സമരത്തിന് തുടക്കം കുറിച്ച് തൃശൂര്‍ നസീര്‍. ഇന്ന് രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയം കടപ്പുറത്ത് വെള്ളം മാത്രം കുടിച്ച് ഗാനങ്ങള്‍ ആലപിക്കുന്നതാണ് സമര രീതി. മുന്നൂറ് ഗാനങ്ങളാണ് ഈ സമയത്തിനുള്ളില്‍ ആലപിക്കുക. നേരത്തെ നഞ്ചന്‍കോട് വയനാട് റെയില്‍വേക്കും രാത്രിയാത്ര നിരോധനത്തിനുമെതിരെ തൃശൂര്‍ നസീര്‍ സമരം നയിച്ചിരുന്നു. കടപ്പുറത്തെ സമരത്തില്‍ കലാകായിക രാഷ്ട്രീയ സാംസ്‌കാരിക സിനിമ മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
