നരിക്കുനി : കെ.എൻ.എം വിദ്യാഭ്യാസബോർഡ് സംവിധാനിച്ച മദ്റസാധ്യാപക പരിശീലന ഡിപ്ളോമ കോഴ്സിൻ്റെ നരിക്കുനി സെൻ്റർ ഉദ്ഘാടനം മുൻ ഡയറ്റ് പ്രിൻസിപ്പൽ ഡോ. യു കെ മുഹമ്മദ് നിർവഹിച്ചു. വിദ്യാഭ്യാസ ബോർഡ് മെമ്പർ അബ്ദുൽ ഖയ്യും പാലത്ത് വിശദീകരണം നടത്തി.
കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് സി എം അബ്ദു റഹിം മദനി, കെ.എൻ.എം മുഫത്തിശ് കെ.അബ്ദുബഷീർ , ജില്ല സെക്രട്ടറി സി എം സുബൈർ മദനി, വി.ഹനീഫ്, ഇഖ്ബാൽ മാസ്റ്റർ, ഉമർകച്ചേരിമുക്ക്, അബ്ദുൽ ഖാദർ മാസ്റ്റർ , അബ്ദുൽ മജീദ് പുന്നശ്ശേരി,എം.ജി.എം പ്രസിഡണ്ട് സാബിറ പാലത്ത്, സെൻ്റർ കോ ഓർഡിനേറ്റർ ഫാത്വിമ നരിക്കുനി പ്രസംഗിച്ചു.