കല്പറ്റ: കേരള ബഡ്ജറ്റില്‍ വയനാടിനോടുള്ള അവഗണനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോണ്‍ഗ്രസ് കല്പറ്റ മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, മുബാരിഷ് ആയ്യാര്‍, പ്രതാപ് കല്പറ്റ, ആന്റണി ടി ജെ, ഷബ്‌നാസ് തന്നാണി, ജറീഷ് ഉമ്മത്തൂര്‍ രാഹുല്‍ ഓണിവയല്‍, അര്‍ജുന്‍ മണിയന്‍കോട്, സുമേഷ് മുണ്ടേരി, ഷൈജല്‍ ബൈപ്പാസ്, ഷനൂബ് എം വി, മുഹമ്മദ് ഹാരൂബ് ഷബീര്‍, പുത്തൂര്‍വയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.