തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ HSS വിഭാഗം ദേശഭക്തി ഗാനത്തിന് തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻ്ററി സ്കൂൾ എ-ഗ്രേഡ് കരസ്ഥമാക്കി ഈ വർഷവും ചരിത്രം കുറിച്ചു.
മത്സരത്തിൽ പങ്കെടുത്ത കാർമൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനികളായ ആൻമരിയ തോമസ്, വൈഗ ബി.അരുൺ, ഗൗരി.പി. കൃഷ്ണൻ, ഗൗതമി സുനിൽ, ഫെമിന.എൽ.എസ് , അപർണ ആത്മജ എന്നിവർ സംഗീതം ചിട്ടപ്പെടുത്തിയ അധ്യാപകൻ സലിൽ സാറിനൊപ്പം . സംഗീത അധ്യാപകനായി കാർമൽ സ്കൂളിൽ തന്നെ സേവനമനുഷ്ഠിച്ച് വരുന്ന സലിൽ സാറാണ് മുൻവർഷങ്ങളിലും ദേശഭക്തി ഗാനത്തിന് സംഗീതം നൽകിയത്.
ദേശഭക്തി ഗാന മത്സരത്തിൽ നിരവധി വർഷങ്ങളായി കാർമൽ സ്കൂൾ എ- ഗ്രേഡ് കരസ്ഥമാക്കി വരുന്നുണ്ട്.