തിരുവനന്തപുരം: എംടി ക്കെതിരെ നടക്കുന്നത് വിഷലിപ്തമായ വർഗ്ഗീയ ആക്രമണം ആണെന്ന് കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ വിനോദ് സെൻ പറഞ്ഞു.
കെപിസിസി വിചാർ വിഭാഗ് നെയ്യാറ്റിൻകര നഗരസഭ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.ജി.ഒ. അസോസിയേഷൻ ഹാളിൽ നടത്തിയ എംടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എംടി ക്കെതിരെ നടക്കുന്നത് വിമർശനമല്ല. ശക്തമായ വിദ്വേഷ പ്രചരണം ആണെന്നും സെൻ പറഞ്ഞു. ടിഎസ്. ലിവിൻസ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാളു ബെൻ പബ്ലിക്കേഷൻ്റെ ബേബി ജോൺ എംടി അനുഭവം പങ്കുവെച്ചു.
രചന വേലപ്പൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
ഡോ.സി.വി.സുരേഷ് , എംഎസ്. മോഹനചന്ദ്രൻ, അജയാക്ഷൻ , ആർ.കേ.സജീവ് തുടങ്ങിയവർ സംസാരിച്ചു