തിരുവനന്തപുരം: നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ചിത്രരചനാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് കെ ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തിൽ മൊബൈൽ ഫോണിൻ്റെ അമിത ഉപയോഗം കുറയ്ക്കാൻ വിദ്യാർത്ഥികളിലെ കലാ വാസനകളെ പോൽസാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ അഭിപ്രായപ്പെട്ടു.
യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്തംഗം ഉഷകുമാരി, കൊല്ലയിൽ ഗ്രാമ പഞ്ചായത്തംഗം കൊല്ലയിൽ രാജൻ , ചമ്പയിൽ സുരേഷ് , തലയൽ പ്രകാശ് , അഡ്വക്കേറ്റ് മഞ്ചവിളാകം ജയകുമാർ, കെ.ജെ. റോയ്, അഡ്വക്കേറ്റ് ആർ.എസ്. സുരേഷ് കുമാർ, ജയരാജ് തമ്പി , എസ്. ബിനു, പൂഴിക്കുന്ന് സതീഷ്, അജയാക്ഷൻ പി.എസ് എന്നിവർ പങ്കെടുത്തു. ആർട്ടിസ്റ്റ് നെയ്യാറ്റിൻകര വിജയൻ ക്യാമ്പിന് നേതൃത്വം നൽകി.