അറബി ഭാഷാ പഠനം മാനവിക നന്മയെ ഉണർത്തും: ഡോ: ഹുസൈൻ മടവൂർ

Kozhikode

കോഴിക്കോട് : അറബി ഭാഷാ പഠനം കൊണ്ട് സമൂഹത്തിൽ നന്മകൾ വർദ്ധിപ്പിക്കുവാൻ ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുവാനും ജാതി-മത വ്യത്യാസമില്ലാതെ എല്ലാവർക്കും ഭാഷ പഠിക്കുവാൻ അവസരങ്ങൾ തുറക്കുവാനും സാധിക്കുന്നു. അറബി ഒരു പ്രത്യേക വിഭാഗത്തിൻ്റെ ഭാഷയല്ല , മറിച്ച് എല്ലാവരെയും കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുന്ന സമാനതകളില്ലാത്ത ഭാഷയാണ് . നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു മുഖ്യഭാഷ കൂടിയാണ് അറബി . ” ഭാഷാ പഠനം മാനവിക നന്മയ്ക്ക് ” എന്ന പ്രമേയത്തിൽ കേരള അറബിക് മുൻഷീസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ : ഹുസൈൻ മടവൂർ .

ജില്ലാ പ്രസിഡണ്ട് ഇ .സി നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നല്ലളം നാസർ മദനി പുരസ്കാരം പി പി ഫിറോസ് മാസ്റ്റർക്ക് ഡോ: ഹുസൈൻ മടവൂർ സമ്മാനിച്ചു. വിദ്യാഭ്യാസ യാത്രയയപ്പ് സമ്മേളനം മുൻ ഡി സി സി പ്രസിഡൻറ് കെ സി അബുവും , പ്രതിനിധി സമ്മേളനം മുസ്ലിം ഇൻസ്പെക്ടർ ഫൈസൽ ഫാറൂഖിയും ഉദ്ഘാടനം ചെയ്തു .

പി പി ഫിറോസ്,ഇ.അബ്ദുൽ അലി എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ടി കെ അബൂബക്കർ ,ഷജീർഖാൻ വയ്യാനം ,പി അബ്ദുൽ ജലീൽ, കെ പി നസീഹത്ത്, കെ കെ ഷുക്കൂർ ,അറബിക് സ്പെഷ്യൽ ഓഫീസർ ടി പി ഹാരിസ് ,അബ്ദുറഹിമാൻ, ശരീഫ് കിനാലൂർ ,എം. എ. സാജിദ്,എം സുഹൈൽ ,പി കെ മുഹമ്മദലി , പി ടി അബൂബക്കർ, പി അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി അബ്ദുൽ ജലീൽ സ്വാഗതവും കൺവീനർ ഷജീർഖാൻ നന്ദിയും പറഞ്ഞു.