ബാഫഖി ബി എഡ് പരിശീലന കോളേജിൽ വനിത സെൽ പ്രവർത്തനമാരംഭിച്ചു

Malappuram

കല്പകഞ്ചേരി : ബാഫഖി യതീംഖാന ബി എഡ് പരിശീലന കോളേജിൽ വനിത സെൽ പ്രവർത്തനം തുടങ്ങി. സ്ത്രീകളെ അവരുടെ അവകാശളെയും കടമകളെയും കുറിച്ച് ബോധവതികളാക്കുന്നതിന് ആരംഭിച്ച വനിത സെൽ ആലത്തിയൂർ ഹയർ സെ
ക്കൻ്ററി സ്ക്കൂൾ അധ്യാപികയും തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സൈബർ സുരക്ഷ, സ്വയം പ്രതിരോധം, സ്വകാര്യ സുരക്ഷ എന്നീ വിഷയങ്ങൾ ചർച്ച നടന്നു. ടി.പി. ആര്യ അധ്യക്ഷത വഹിച്ചു.കെ. ശ്രീജ മുഖ്യപ്രഭാഷണം നടത്തി. പി. തഹ്‌സീന , പി.ജാസിറ , ഹർഷ വേങ്ങര, കെ. ബെൻസീറ എന്നിവർ സംസാരിച്ചു.