പുളിക്കല്‍: യൂണിറ്റി സോഷ്യല്‍ സര്‍വീസ് മൂവ്‌മെന്റ് കീഴില്‍ ഐ എസ് എം കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന അഞ്ചാമത്തെ പ്ലഷര്‍ ഹോമിന്റെ താക്കോല്‍ദാനം ഇന്ന് വൈകിട്ട് 3.30ന് പുളിക്കന്‍ വലിയപറമ്പില്‍ കെ.എന്‍.എം മര്‍ക്കസുദ്ദഅവ ജനറല്‍ സെക്രട്ടറി സി.പി ഉമര്‍ സുല്ലമി നിര്‍വഹിക്കും.
ചടങ്ങില്‍ കെ.എന്‍. എം സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി, കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അബൂബക്കര്‍ മൗലവി, ഐ.എസ്. എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ സംബന്ധിക്കും.