കല്പകഞ്ചേരി : ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ പുത്തനത്താണി ചാപ്റ്ററിൻ്റെ ഇരുപതാം വാർഷികത്തിൻ്റ ഭാഗമായി കുടുംബാംഗംങ്ങളുടെ സംഗമവും അവാർഡ് ദാനവും നടന്നു. പുത്തനത്താണി ഗൈഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി. വഹീദ ഉദ്ഘാടനം ചെയ്തു. സി.കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉപഹാരം നൽകി. ജെ സി ഐ. മുൻ പ്രസിഡൻ്റുമാരെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ സംഗമത്തെ കൂടുതൽ വർണ്ണാഭമാക്കി. ഷാഹിദ് വളാഞ്ചേരി പരിശീലനത്തിന് നേതൃത്വം നൽകി. ജാബിർ കാടാമ്പുഴ, അമീർ മേൽപത്തൂർ, റസാക്ക് തൈക്കാട്ട്, ഡോ: ഹാജറ, പി.എ. മജീദ്, കെ. ഷിയാസ്, ആഷിഖ്
കോട്ടക്കുളത്ത് എന്നിവർ സംസാരിച്ചു.