ശബാബ് , പുടവ ആലപ്പുഴ ജില്ലാകൺവെൻഷൻ

Alappuzha

ആലപ്പുഴ : ആലപ്പുഴ വലിയകുളം മസ്ജിദ് റഹ്‌മയിൽ ശബാബ്, പുടവ ജില്ലാ കൺവെൻഷൻ നടന്നു. അനീതിക്കെതിരെ മുഖം നോക്കാതെ ശബ്ദമുയർത്തുന്ന ഏക ഇസ്‌ലാമിക വരികയാണ് ശബാബ് എന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു ഐ എസ് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശബാബ്, പുടവ ജില്ലാ കൺവെൻഷൻ കെ എൻ എം മർക്കസു ദ്ദ അവ ജില്ലാ പ്രസിഡന്റ്‌ എ. പി. നൗഷാദ് ഉദ്ഘാടനം ചെയ്തു

കാലഘട്ടത്തിന് ആവശ്യമായ സന്ദേശം നൽകുന്ന വരികയാണ് ശബാബ് എന്നും സാധാരണക്കാരായ ജനങ്ങൾക്ക്‌ എന്നും പ്രതീക്ഷിക്കുന്നതിലുമപ്പുറം അറിവ് പകർന്നു നൽകാൻ ശബാബിന്റെ തൂലിക പ്രവർത്തിച്ചിട്ടുണ്ട് എന്നും ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു ഐ എസ് എം ജില്ലാ പ്രസിഡന്റ്‌ അലി അക്ബർ മദനിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കൺവെൻഷന് ഐ എസ് എം ജില്ലാ സെക്രട്ടറി അൻസിൽ സ്വാഗതം ആശംസിച്ചു

ഐ എസ് എം സംസ്ഥാന പ്രതിനിധി സാബിക് മഞാലി ശബാബ് വരിക പ്രവർത്തന ലക്ഷ്യത്തെ കുറിച്ച് വിശദീകരിച്ചു ആശംസകൾ നേർന്നു കൊണ്ട് കെ എൻ എം മർക്കസു ദ്ദ അവ ജില്ലാ സെക്രട്ടറി അസ്സനാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുബൈർ അരുർ, എം ജി എം ജില്ലാ പ്രസിഡന്റ്‌ സഫല നസീർ, മണ്ഡലം സെക്രട്ടറി കലാമുദീൻ, എം എസ് എം എം ജില്ലാ സെക്രട്ടറി ഷാഹിദ് ഇക്ബാൽ, ഐ ജി എം സെക്രട്ടറി ഫിദ ഫാത്തിമ എന്നിവർ സംസാരിച്ചു ഷെമീർ ഫലാഹി ഉദ്ബോധനം പ്രഭാഷണം നിർവഹിച്ചു ഐ എസ് എം ജില്ലാ ട്രഷറർ മുനീർ നന്ദി രേഖപ്പെടുത്തി.