ആലപ്പുഴ :പുടവ മാസിക പ്രചാരണത്തിന്റെ ഭാഗമായി വരിച്ചേർക്കൽ ജില്ലാ തല ഉദ്ഘാടനം എം ഇ എസ് വനിതാ വിഭാഗം മുൻ സംസ്ഥാന പ്രസിഡന്റ് റസിയ മുഹമ്മദിന് എം ജി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ നൽകി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീർ എം ജി എം സംസ്ഥാന പ്രവർത്തക സമിതി അംഗം വഹീദ നൗഷാദ് എം ജി എം ആലപ്പുഴ ജില്ലാ ജോ: സെക്രട്ടറി സുരിയത് ടീച്ചർ,എം ജി എം ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ഷെഫീല മുബാറക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്ത്രീ സ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ ഇസ്‌ലാമിക ധാർമിക അവകാശങ്ങൾക്കും വേണ്ടി പടപൊരുതുകയും ഇന്ത്യയിലെ സ്ത്രീ ജനങ്ങൾക്ക് ജാതി മത ഭേദമന്യേ അവരുടെ അവകാശം വകവെച്ചു കൊടുക്കുവാനും പൊരുതുന്ന മാസികയാണ് പുടവ എന്ന് മുൻ എം ഇ എസ് വനിതാ പ്രസിഡന്റ് റസിയ മുഹമ്മദ് പറഞ്ഞു കൂടുതൽ വരിക്കാരെ ചേർക്കുകയും സ്ത്രീ ജനങ്ങളിലേക്ക് പുടവ മാസിക എത്തിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് നമ്മുടെ ലക്ഷ്യം പൂർത്തിയാക്കുന്നതന്നും പറഞ്ഞു.
എം ജി എം സംസ്ഥാന സമിതി നടത്തുന്ന പുടവ ഡേ യുടെ ഭാഗമായിട്ടാണ് എം ജി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുടവ പ്രചാരണം ആലപ്പുഴ മണ്ഡലത്തിൽ നടത്തിയത് ആലപ്പുഴ മണ്ഡലത്തിൽ എം ജി എം ന്റെ നേതൃത്വത്തിൽ എല്ലാ ശാഖകളിലും നടന്നു വരുന്ന പഠന ക്ലാസുകൾ, അയൽക്കൂട്ട സമ്പർക്ക പ്രോഗ്രാമുകൾ പാലിയേറ്റിവ് പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമ സാമ്പത്തിക സഹായങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ എം ജി എം ന് കരുത്താർജിക്കുവാനും പ്രവർത്തകർക്ക് പ്രചോദനം നൽകുന്നതായും എം ജി എം ജില്ലാ ഭാരവാഹികൾ അറിയിച്ചു