കടവത്തൂർ: കെ എൻ എം മർകസുദ്ദഅവ കടവത്തൂർ എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരഞ്ഞിൻകീഴിൽ മർകസുദ്ദഅവ ഓഡിറ്റോറിയത്തിൽ റമളാൻ മാസത്തിൽ നടത്തിവരുന്ന പ്രതിവാര റമളാൻ പ്രഭാഷണം 9 ന് ഞായറാഴ്ച ഉച്ചക്ക് 1:15ന് നടക്കും. ബന്ധങ്ങൾ ബാധ്യതകൾ എന്ന വിഷയത്തിൽ ഡോ. ഇസ്മായിൽ കരിയാട് വിഷയാവതരണം നടത്തും.
