കാക്കവയല്‍: പൗരോഹിത്യം നടത്തുന്ന ആത്മീയ ചൂഷണമാണ് മതനിരാസ പ്രവണതകളിലേക്ക് പുതുതലമുറയെ നയിക്കുന്ന പ്രധാന ഘടകമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംഘടിപ്പിച്ച വഹ്ദ സോണല്‍ സമ്മിറ്റ് അഭിപ്രായപ്പെട്ടു. നിരന്തരം സ്ത്രീകളെ അപഹസിക്കുന്ന പൗരോഹിത്യം ചൂഷണ മുക്തമായ മതാധ്യാപനങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും അവളെ തടയുവാന്‍ വേണ്ടിയാണ് സ്ത്രീ പള്ളിപ്രവേശം വിലക്കിയിരിക്കുന്നത് എന്നും യോഗം കുറ്റപ്പെടുത്തി.
കെ എന്‍ എം ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസലീം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എന്‍ജിനീയര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സലാം മദനി പുത്തൂര്‍, ഇഖ്ബാല്‍ ചെറുവാടി, അബ്ദുസ്സലാം മുട്ടില്‍, ബഷീര്‍ സലാഹി, മഷഹുദ് മേപ്പാടി, ഷെറീന ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.