സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

Wayanad

ചുണ്ടേല്‍: ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ വൃക്ക രോഗ നിര്‍ണ്ണയവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഫാദര്‍ ബെന്നി എസ് വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ നേഫ്രോളജി വിഭാഗം സ്‌പെഷ്യലിസ്റ്റുമാരായ ഡോ. ശ്രീജേഷ്, ഡോ. സൂരജ്, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അരുണ്‍ വര്‍ഗീസ് എന്നിവര്‍ രോഗികളെ പരിശോധിച്ചു.

ബ്ലഡ് പ്രെഷര്‍, ഷുഗര്‍, ക്രിയാറ്റിനിന്‍, മൂത്ര പരിശോധന എന്നിവ സൗജന്യമായി നല്‍കിയ ക്യാമ്പില്‍ വൃക്ക രോഗികള്‍, വൃക്ക രോഗവുമായി ബന്ധപ്പെട്ട് ലക്ഷണങ്ങള്‍ ഉള്ളവര്‍, കിഡ്‌നി മാറ്റിവെക്കപ്പെട്ട രോഗികള്‍, കിഡ്‌നി മാറ്റാന്‍ നിര്‍ദ്ദേശിക്കപ്പെട്ട രോഗികള്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണന. ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്റെ ചുണ്ടയിലെ റൂറല്‍ ഹെല്‍ത്ത് സെന്ററില്‍ വെച്ച് നടത്തിയ പരിപാടിയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍, നൗഷാദ് കെ, ജോസിനാശോ എന്നിവര്‍ സംസാരിച്ചു.