കോഴിക്കോട്: സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകളിലെ അധ്യാപകര്‍ക്കായുള്ള നിക്ഷേപ വിദ്യാഭ്യാസ, അവബോധ പരിശീലന പരിപാടി കോഴിക്കോട്ട് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ 375 പേര്‍ അടക്കം സംസ്ഥാനത്തെ 4,200 സിബിഎസ്ഇ അധ്യാപകര്‍ക്ക് ആണ് ഇതുവരെ പരിശീലനം നല്കിയത്. പരിശീലനം ലഭിച്ച അധ്യാപകരില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്‍ (സി.ബി. എസ്. ഇ) കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ സീക്കോ പൈ സോ കീ ഭാഷ എന്ന പദ്ധതിയുടെ ഭാഗമായി, സഹകരിച്ചാണ് പരിശീലനം നല്‍കിയത്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് യഥാര്‍ത്ഥ നിക്ഷേപ അവബോധം പകരുവാനുള്ള ലക്ഷ്യമാണ് ഉദ്ദേശിക്കുന്നത്.
സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിങ്ങി (സി.ഐ ഇ എല്‍)ല്‍നിന്നുള്ള പരിശീലകരാണ് ക്ലാസുകള്‍ എടുത്തത്. ജില്ലയിലെ പരിശീലനം ഫറോക്ക് അല്‍ ഫാറൂഖ് റസിഡന്‍ഷ്യല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എച്ച് ഹാഫീസ്, കൊത്തക് മ്യൂച്ചല്‍ ഫണ്ട് ഡിജിറ്റല്‍ ബിസിനസ്സ് ഹെഡ് കിന്‍ജാല്‍ ഷാ എന്നിവര്‍ നേതൃത്വം നല്കി.