ആത്മീയ ചൂഷണങ്ങൾക്കെതിരിൽ തുറന്നെഴുതുന്ന മാധ്യമങ്ങൾ അഭിനന്ദനമർഹിക്കുന്നു

Kozhikode

നരിക്കുനി: മനുഷ്യൻ നിർഭയത്തോടെ ജീവിക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന മതങ്ങളെ പരോഹിത്യം ആത്മീയ ചൂഷണത്തിനായി ഉപയോഗപ്പെടുത്തുമ്പോൾ ആർജവത്തോടെ പ്രതികരിക്കുന്ന ഓൺലൈൻ, പ്രിൻ്റ് മാധ്യമങ്ങൾ അഭിനന്ദനമർഹിക്കുന്നു എന്ന് കൊടുവള്ളി വെസ്റ്റ് മണ്ഡലം മുജാഹിദ് സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു.

മതത്തിൻ്റെ പേരിലുള്ള തട്ടിപ്പ് കേന്ദ്രങ്ങൾ മനുഷ്യൻ്റെ ജീവനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുമ്പോൾ സമൂഹത്തിലേക്ക് വാർത്തകൾ നൽകികൊണ്ട് മാധ്യമങ്ങൾ നടത്തുന്ന ജനകീയ ബോധവൽക്കരണം പ്രശംസനീയമാണ്. ശബാബ് – പുടവ മണ്ഡലം കൺവെൻഷൻ കെ.എൻ.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് എൻ.പി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സംഗമത്തിൽ ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.മുബഷിർ പാലത്ത് മുഖ്യപ്രഭാഷണം നടത്തി, ഐ.എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ ജോയിൻ്റ് സെക്രട്ടറി അബ്ദുൽ ഷബീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഷാനവാസ് ചാലിയം, ഐ.എസ്.എം ജില്ലാ ട്രഷറർ അബൂബക്കർ പുത്തൂർ, ഐ.എസ്.എം മണ്ഡലം പ്രസിഡൻ്റ് ഫവാസ് എളേറ്റിൽ, ഐ.എസ്.എം മണ്ഡലം സെക്രട്ടറി സാബിഖ് ഹസ്സൻ, മണ്ഡലം പ്രസിദ്ധീകരണ കൺവീനർ നാസർ പുല്ലോറമ്മൽ എന്നിവർ പ്രസംഗിച്ചു. നസീം മടവൂർ, റജീഷ് നരിക്കുനി, അസൈൻ സ്വലാഹി, ഹമീദ് മാസ്റ്റർ, ജാബിർ ആരാമ്പ്രം, സഫിയ്യ പുല്ലോറമ്മൽ, റംല പാറന്നൂർ, ഹയ ശാക്കിർ, ഷാമിർ പുല്ലോറമ്മൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.