വായനയുടെ വസന്തം തീർത്ത് ചേനോത്ത് ഗവ: സ്ക്കൂളിൽ വായനോൽസവം

Kozhikode

കുന്ദമംഗലം : ഇഷ്‌ട എഴുത്തുകാരുടെ പുസ്തകങ്ങൾ സമ്മാനിച്ച വായനാനുഭൂതികൾ നാട്ടുകാരായ വായനക്കാർക്ക് മുമ്പിൽ പങ്ക് വെക്കാൻ അവസരമേകി ചേനോത്ത് ഗവ: സ്ക്കൂൾ സർഗാങ്കണം വായനക്കൂട്ടം സംഘടിപ്പിച്ച വായനോൽസവം വ്യത്യസ്ത അനുഭവമായി . ചെറുപുഴയിലെ മണ്ണിലിടം കടവിൽ വാക മരച്ചോട്ടിലെ പുൽതകിടിയിലിരുന്ന് എം.ടി , ബഷീർ , തെസൂ ക്കോ കുറുയോനഗി , തകഴി,എസ്.കെ പൊറ്റക്കാട് , ബിൻയാമ്യൻ , കെ. ആർ മീര , എസ്.ഹരീഷ് തുടങ്ങി എഴുത്തുകാരുടെ പുസ്തകങ്ങൾ ആസ്വാദനം നടത്തി.

സ്കൂളിലെ രക്ഷിതാക്കളെയും പ്രദേശവാസികളെയും വായനയുടെ ലോകത്തേക്ക് നയിക്കാനാനും സർഗാത്മക ചിന്തകൾ ഉണർത്താനുമാണ് വായനോൽസവം സംഘടിപ്പിച്ചത്. ജനുവരി 25 ന് നടക്കുന്ന ചേനോത്ത് ഗവ: സ്കൂളിൻ്റെ പുതിയ കെട്ടിട ഉദ്ഘാടനത്തിൻ്റെ മുന്നോടിയായാണ് പരിപാടി. സ്ക്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ വായനോൽസവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി അജേഷ് അധ്യക്ഷത വഹിച്ചു .

ചേനോത്ത് സ്വദേശികളായ പ്രദീപ് , ട്യൂണ ,ലീന , രശ്മി , രമണി , വിജയകുമാരി , സി . ജനനി,ജനീല , അനിഷ , രജിത എന്നിവർ വിവിധ എഴുത്തുകാരുടെ പുസ്തകങ്ങളുടെ ആസ്വാദനം അവതരിപ്പിച്ചു. കെ പി അപ്പുട്ടി , പി സത്യാനന്ദൻ , സി. ഗംഗാധരൻ നായർ , കെ പി നൗഷാദ് , സി . പ്രേമൻ, വിജയൻ , അശ്വതി എൻ നായർ , പ്രീത പീറ്റർ , ധനില , അനഘ വെള്ളന്നൂർ പ്രസംഗിച്ചു.