ദേശീയ ജൈവകര്‍ഷക സംഗമം; വയനാട് വിശദീകരണ യോഗം ആഗസ്റ്റ് ഏഴിന്

Wayanad

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

കല്പറ്റ: ഡിസംബറില്‍ ആലുവയില്‍ നടക്കുന്ന ഓര്‍ഗാനിക് ഫാമിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (OFAI) സംഘടിപ്പിക്കുന്ന ദേശീയ ജൈവകര്‍ഷക സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വയനാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുമായി വയനാട് ജില്ലയിലെ ജൈവ പ്രകൃതി കര്‍ഷകരുടെ യോഗം ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് മാനന്തവാടി ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ ചേരും. OFAI പ്രസിഡന്റ് കെ പി ഇല്യാസ് സംസംരിക്കും. OFAI യുടെ സംസ്ഥാന ഘടകമായ കേരളാ ജൈവ കര്‍ഷക സമിതിയില്‍ അംഗമായി ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജൈവ പ്രകൃതി കൃഷി വയനാട് ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.

ജൈവകര്‍ഷക സമിതി സംസ്ഥാന പ്രസിഡന്റ്‌വി എ ദിനേശന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് വിശാലാക്ഷന്‍ സി എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മില്ലറ്റ് മിഷന്‍ കേരള നടത്തുന്ന ക്ലാസ് ഉണ്ടാകും. താല്പര്യമുള്ളവര്‍ക്കെല്ലാം യോഗത്തില്‍ പങ്കെടുക്കാം. വയനാട്ടില്‍ നിന്ന് ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ പി ടി ജോണ്‍ 9650382582.