തിരൂർ: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഉത്സവത്തിൽ പങ്കെടുത്ത സ്കൂളുകൾക്ക് ആദരവും ജീവ കാരുണ്യ സേവന പ്രവർത്തന മേഖലയിൽ ഡോക്ടറേറ്റ് ലഭിച്ച സ്കൗട്ട് മാസ്റ്റർ വളാഞ്ചേരി നിഷാദ് മൊയ്തുവിന് തുഞ്ചൻ പറമ്പ് ഹാളിൽ ആദരവും നൽകി. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ എ.പിനസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ അധ്യക്ഷനായി. ജില്ലാ അസോസിയേഷൻ സെക്രട്ടറി പി.ജെ അമീൻ, ഇ ആർ ഉണ്ണി, കെ. കൃഷ്ണകുമാർ, കെ.പി. വഹീദ , വി.കെ. കോമളവല്ലി, വി.ടി. അബ്ദുറഹിമാൻ, കെ. ജിബി ജോർജ്, ജലീൽ വൈരങ്കോട്, പി പി ഹുസൈൻ , ഡോ: നിഷാദ് മൊയ്തു എന്നിവർ പ്രസംഗിച്ചു.