ആലപ്പുഴ : എം ജി എം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പാലിയേറ്റിവ് ദിനത്തിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അർഹരായ രോഗികൾക്ക് ചിക്കത്സ സഹായം നൽകി എല്ലാ വർഷങ്ങളിലും എം ജി എം പാലിയേറ്റിവ് ദിനങ്ങളിൽ അർഹരായ രോഗികളെ കണ്ടെത്തി മണ്ഡലം, ശാഖകളുടെ നേതൃത്വത്തിൽ ചിക്കത്സ സഹായം നൽകി വരുന്നു. ജില്ലയിലെ വിവിധ പ്രേദേശങ്ങളിലുള്ള അർഹമായ രോഗികൾക്ക് ചികിത്സ സഹായം വീടുകളിൽ സന്ദർശനം നടത്തി വിതരണം ചെയ്തു.
എം ജി എം ജില്ലാ പ്രസിഡന്റ് സഫല നസീർ, ജില്ലാ സെക്രട്ടറി ഷെരീഫ ടീച്ചർ എം ജി എം ജില്ലാ വൈ. പ്രസിഡന്റ് വഹീദ നൗഷാദ്, എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ബേനസീർ കോയ തങ്ങൾ എം ജി എം മണ്ഡലം പ്രസിഡന്റ് ഷെഫീല മുബാറക് സെക്രട്ടറി ഷൈനി ഷെമീർ, എം ജി എം ജില്ലാ ജോ. സെക്രട്ടറി സുരിയത് ജില്ലാ വൈ. പ്രസിഡന്റ് സറീന അഫ്സൽ തുടങ്ങിയവർ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.