തളിപ്പറമ്പ: കെ.എൻ.എം മർകസുദ്ദഅവ തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയും കോഴിക്കോട് മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലും ചേർന്ന് റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ കേമ്പ് ശ്രദ്ധേയമായി.
ഇ. എൻ. ടി, ഓർത്തോ, ഒപ് ‘ താൽ, ഡെൻറൽ, ജനറൽ മെഡിസിൻ വിഭാഗങ്ങളിൽ ഇ.സി.ജി, ലാബ് ടെക്സ്റ്റ് ഉൾപ്പടെയുള്ള സേവനങ്ങൾ 392 പേർക്ക് ലഭിച്ചു. പരിശോധന പ്രകാരമുള്ള സൗജന്യ മരുന്നു വിതരണവും നടന്നു.
കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി ശകീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. റോയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ രതീഷൻ കൊവ്വപ്രവൻ, മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജർ സന്ദീപ്, വി.സുലൈമാൻ, കെ.പി മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.