കോഴിക്കോട് :മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് – സി. ഐ. ഇ . ആർ കോഴിക്കോട് സൗത്ത് ജില്ല മദ്റസാ സർഗോൽസവത്തിൽ 325 പോയിൻ്റ് നേടി സിറ്റി സൗത്ത് മണ്ഡലം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി . 305 പോയിൻ്റുമായി മുക്കം മണ്ഡലം റണ്ണർ അപ്പ് ആയി . 285 പോയിൻ്റ് നേടിയ ബേപ്പൂർ മണ്ഡലത്തിനാണ് മൂന്നാം സ്ഥാനം . കിണാശ്ശേരി ഒലീവ് പബ്ലിക് സ്ക്കൂൾ , തിരുവണ്ണൂർ ഇംദാദുദ്ധീൻ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കിഡ്‌സ് , ചിൽഡ്രൻ , സബ്ജൂനിയർ , ജൂനിയർ , ടീൻസ് വിഭാഗങ്ങളിലായി അറുനൂറോളം സർഗപ്രതിഭകൾ സർഗോൽസവത്തിൽ മാറ്റുരച്ചു. ഖുർആനിക വിജ്ഞാനീയം , മാപ്പിള കലകൾ , രചന പാടവം , ഫോട്ടോഗ്രാഫി , റീൽസ് മേക്കിംഗ് തുടങ്ങി 68 ഇനങ്ങളിൽ ആറ് വേദികളിലായാണ് മൽസരങ്ങൾ നടന്നത്.
സമാപന സംഗമത്തിൽ അഹമ്മദ് ദേവർകോവിൽ എം.എൽ എ സമ്മാന വിതരണം നടത്തി . പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി .സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം എസ്. എം സംസ്ഥാന പ്രസിഡണ്ട് ജസിൻ നജീബ് മുഖ്യപ്രഭാഷണം നടത്തി. എം. എസ്. എം ജന. സെക്രട്ടറി ഫഹീം പുളിക്കൽ , ട്രഷറർ ശഹീം പാറന്നൂർ, സ്വാഗത സംഘം കൺവീനർ അബ്ദുൽ മജീദ് പുത്തൂർ , പ്രോഗ്രാം കൺവീനർ ഫഹീം മൂഴിക്കൽ , കെ എൻ എം ജില്ല സെക്രട്ടറി ശുക്കൂർ കോണിക്കൽ , ഐ എസ് എം ജില്ലാ പ്രസിഡണ്ട് ഇൽയാസ് പാലത്ത് , കെ എൻ എം ജില്ല ട്രഷറർ ബി.വി മെഹബൂബ് , എം.ജി. എം ജില്ല സെക്രട്ടറി ഷമീന ഫറോഖ് , ഐ.ജി. എം ജില്ല പ്രസിഡണ്ട് വാഫി റ ഹനാൻ , കബീർ മദനി ,പി. റഫീഖ് , സാദിഖ് കല്ലായ് , എൻ.ടി അബ്ദുറഹിമാൻ, ഫാറൂഖ് പുതിയങ്ങാടി പ്രസംഗിച്ചു.