മലയാളത്തിലെ കംപ്ലീറ്റ് എ ഐ പരസ്യചിത്രവുമായി അനിൽകുമ്പഴയും ടീമും

Uncategorized

മലയാള സിനിമ ഇപ്പോൾ അതി നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് പുതിയൊരു പരസ്യ ചിത്രമാണ്. പള്ളിമണി എന്ന സിനിമയുടെ സംവിധായകൻ ആയ അനിൽകുമ്പഴയാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വളരെയധികം പരസ്യ ചിത്രങ്ങൾ ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന സമയത്ത് വാത്മീകം എന്ന പാലിയേറ്റീവ് കെയറിന്റെ പരസ്യം വൈറലാകുന്നത് ഇതിന്റെ ചിത്രീകരണത്തിന്റെ പ്രത്യേകത കൊണ്ട് മാത്രമാണ്. പൂർണ്ണമായും എഐ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്ന ഈ പരസ്യ ചിത്രത്തിൽ എ ഐയ്ക്ക് കൂടുതൽ ഫീലിംഗ്സ് കൊടുത്തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഫീലിംഗ്സ് ഓടുകൂടിയുള്ള എഐ ചിത്രങ്ങൾ മലയാളത്തിൽ മുമ്പ് ഉണ്ടായിട്ടില്ല.

ഇത്രയും മനോഹരമായി AI സങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണ്ണമായും അഭിനയിക്കുന്ന താരങ്ങളെ ക്രിയേറ്റ് ചെയ്യുന്നതിനോപ്പം താരങ്ങളുടെ ഭാവങ്ങൾ ഇത്രയും മനോഹരമായി ചെയ്തത് മലയാളചലചിത്ര മേഖലയിലെ എഡിറ്റർ അനന്ദു വിജയാണ്.