വലയിട്ടത് മീന്‍ പിടിക്കാന്‍ കുടുങ്ങിയത് പെരുമ്പാമ്പ്

Wayanad

പനമരം: മീന്‍ പിടിക്കാനിട്ട വലയില്‍ പെരുമ്പാമ്പ് കുടുങ്ങി. പനമരം പുഴയിലാണ് പെരുമ്പാമ്പ് വലയില്‍ കുരുങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വലയിട്ടത്. രാവിലെ വലയെടുക്കാനായി എത്തിയപ്പോഴാണ് പെരുമ്പാമ്പ് കുടുങ്ങിയതായി കണ്ടത്. തുടര്‍ന്ന് ഇതിനെ കരക്കെത്തിച്ച് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനപാലകര്‍ പെരുമ്പാമ്പിനെ കൂട്ടിലാക്കി കൊണ്ടുപോയി.