കെ എൻ എം മേപ്പാടി കടൂർ അമ്പലകുന്നിൽ നിർമിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തു

Wayanad

മേപ്പാടി: കെ എൻ എം മേപ്പാടി കടൂർ അമ്പലകുന്നിൽ നിർമിച്ചു നൽകുന്ന കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം വയനാട് ജില്ലാ കെ എൻ എം ജനറൽ സെക്രട്ടറി സയ്യിദ് അലി സ്വലാഹി നിർവഹിച്ചു.

കെ എൻ എം മേപ്പാടി പ്രസിഡന്റ്‌ ഇബ്രാഹിം മങ്കേരി, സെക്രട്ടറി ഹംസ മദനി, വിപി അബ്‌ദുല്ല, നാസർ കയ്‌നാടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.