അമ്പലവയല്‍ ആണ്ടൂരില്‍ നടന്ന നേതൃത്വ പരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കല്പറ്റ: രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കുന്നതിന് ഏറ്റവും വലിയ പങ്കുവയ്ക്കാന്‍ സാധിക്കുന്നത് തൊഴിലാളി സമൂഹത്തിന് ആണെന്നും അതില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയുന്നത് ഐ എന്‍ ടി യു സിക്കാണെന്നും എ ഐ സി സി ജനറല്‍സെക്രട്ടറി താരിഖ് അന്‍വര്‍. 63 കോടിയോളം വരുന്ന തൊഴിലാളി ജനവിഭാഗത്തിന്റെ താല്പര്യങ്ങള്‍ പരിഗണിക്കാതെ മൂലധന ശക്തികള്‍ക്ക് പിന്നാലെ പോകുന്നത് രാജ്യതാല്‍പര്യത്തിന് എതിരാണ് എന്നും ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ പരിപൂര്‍ണ്ണ പിന്തുണ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്പലവയല്‍ ആണ്ടൂരില്‍ 26, 27 തിയ്യതികളിലായി നടന്ന നേതൃത്വ പരിശീലനക്യാമ്പ് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ചാരിറ്റി ട്രസ്റ്റിന്റെ ലോഗോ പ്രകാശനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ലഭിച്ച തൊഴിലാളികളെ എ ഐ സി സി സെക്രട്ടറി വിശ്വനാഥന്‍ ആദരിച്ചു. അഡ്വക്കറ്റ് ടി സിദ്ദിഖ് എം എല്‍ എ, എന്‍ ഡി അപ്പച്ചന്‍, ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി എം നിയാസ്, കെ കെ അബ്രഹാം, കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, എന്‍ കെ വര്‍ഗീസ്, സി ജയപ്രസാദ്, ബി സുരേഷ് ബാബു ടി എ റെജി, ഉമ്മര്‍ കുണ്ടാട്ടില്‍ ശ്രീനിവാസന്‍ തൊവരിമല, എം എ ജോസഫ്, എ പി കുര്യാക്കോസ് പി എന്‍ ശിവന്‍, തുടങ്ങിയവര്‍ സംസാരിച്ചു