വാക്കത്തോൺ മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കൊല്ലത്ത് സംഘടിപ്പിച്ച വാക്കത്തോൺ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു.

ഒളിമ്പ്യൻമാർ, അന്തർദ്ദേശീയ കായികതാരങ്ങൾ, പൊതു പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ വാക്കത്തോണിന്റെ ഭാഗമായി. 2025 മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് പാർടി സംസ്ഥാന സമ്മേളനം.