സതീഷ് സംഘമിത്രയ്ക്ക് സത്യജിത് റേ അക്കാദമി നാടക പുരസ്കാരം സമ്മാനിച്ചു

Thiruvananthapuram

തിരുവനന്തപുരം: സത്യജിത് റേയുടെ പഥേർ പാഞ്ചലിയു ടെ 70-ാമത് ആഘോഷങ്ങളുടെ തുടക്കവും സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ നാടക പുരസ്കാരവും
സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനവും തിരുവനന്തപുരം ഭാരത് ഭവൻ ഹാളിൽ നടന്നു. സൊസൈറ്റി ചെയർമാൻ സജിൻലാൽ അധ്യക്ഷത വഹിച്ച ചടങ്ങ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.

നാടക അവാർഡ് പ്രശസ്ത നടനും നാടക സംവിധായകനും നിർമ്മാതാവുമായ
സതീഷ് സംഘമിത്ര ഏറ്റുവാങ്ങി. സാഹിത്യ അക്കാദമിയുടെ ഉദ്ഘാടനം കവി പ്രഭാവർമ്മ നിർവഹിച്ചു.

അമർനാഥ് പള്ളത്ത് എഴുതിയ കെ.പി.സുധീര യുടെ ജീവചരിത്രം ‘ഹാർട്ട്സ് ഇൻ പ്രിന്റ്’ എന്ന പുസ്തകം കൊല്ലം തുളസിയും ലാലി രംഗനാഥ്ന്റെ ‘മോക്ഷം പൂക്കുന്ന താഴ് വര’ എന്ന പുസ്തകം ഡോ. ഉഷാരാജാ വാര്യറും ‘നർമ്മ വിഭാഗം ഒപി’ കൊല്ലം തുളസിയും ഏറ്റുവാങ്ങി.

പഥേർ പാഞ്ചാലി നാടകത്തിന്റെ തിരക്കഥ രാജീവ് ഗോപാലകൃഷ്ണൻ സംവിധായകൻ
സജിൻ ലാലിന് കൈമാറി. ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു.ആർ സ്വാഗതവും അക്കാഡമി സെക്രട്ടറി അമർനാഥ്‌ പള്ളത്ത് കൃതജ്ഞത രേഖപ്പെടുത്തി.

അന്തരിച്ച ഗായകൻ പി ജയചന്ദ്രൻറെ ഓർമ്മക്കായി സത്യജിത് റേ മ്യൂസിക് ക്ലബ്‌
ഗായകരും ഓർക്കെസ്ട്ര ടീമും അദ്ദേഹത്തിൻറെ ഗാനങ്ങൾ കോർത്തിണക്കി ഗാനമേള അവതരിപ്പിച്ചു.