ഡോ. ഹുസൈൻ മടവൂർ സൽമാൻ ഖുർഷിദിനെ സന്ദർശിച്ചു

Uncategorized

ഡൽഹി : ബീഹാർ സന്ദർശനം കഴിഞ്ഞ് ഡൽഹിയിലെത്തിയ ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ( എഛ് ആർ ഡി ഫ്) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ
മുൻകേന്ദ്ര മന്ത്രി സൽമാൻ ഖുർഷിദുമായി കൂടിക്കാഴ്ച നടത്തി.

ഡൽഹിയിലെ ഇന്ത്യാ ഇസ്ലാമിക് കൾചറിൽ സെൻ്ററിൻ്റെ (IICC) പുതിയ പ്രസിഡൻ്റ് കൂടിയാണിപ്പോൾ സൽമാൻ ഖുർഷിദ്. ഹുസൈൻ മടവൂർ കഴിഞ്ഞ പതിനഞ്ച് വർഷമായി ഈ സെൻ്ററിൻ്റെ ലൈഫ് മെംബർ ആയി പ്രവർത്തിച്ച് വരുന്നു . HRDF ൻ്റെയും ഡൽഹി ഇസ് ലാഹി സെൻ്ററിൻ്റെയും പല പരിപാടികളും ഇൻഡ്യാ ഇസ്ലാമിക് കൾച്ചറൽ സെൻ്ററിൽ നടത്താറുണ്ട്.

2017 ൽ കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത കാര്യം സൽമാൻ ഖുർഷിദ് ഓർത്തെടുത്തു. ഇന്ത്യയിലെ അറബ് ലീഗ് അംബാസിഡർ ഡോ. മാസിൻ അൽ മസ്ഊദി , ഫലസ്തീൻ അംബാസിഡർ ഡോ. അബ്ദുറസാക് അബൂ ജസർ എന്നിവരുമായും ഡോ. മടവൂർ കൂടിക്കാഴ്ച നടത്തി.